നടൻ, കാസ്റ്റിംഗ് ഡയറക്ടർ എന്നീ നിലകളില്‍ ശ്രദ്ധേയനായ രാജേഷ് മാധവൻ സംവിധായകനാകുന്നു. പെണ്ണും പൊറാട്ടും എന്നാണ് സിനിമയുടെ പേര്. ഭീഷ്മപർവം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ സഹരചയിതാവ് ആയിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
സബിൻ ഉരാളുകണ്ടിയാണ് ഛായാഗ്രാഹകൻ. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള ആണ് ചിത്രം നിർമിക്കുന്നത്.
പാലക്കാടൻ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയായിട്ടാണ് പെണ്ണും പൊറോട്ടും ഒരുക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ടാണ് രാജേഷ് സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും രാജേഷ് പ്രവർത്തിച്ചിട്ടുണ്ട്.
ഇനി സംവിധായകനായും...രാജേഷ് മാധവൻ സംവിധാനത്തിലേക്ക്
11:02 AM Nov 29, 2022 | Deepika.com