പ്ര​ണ​യ​ത്തി​ലാ​ണോ പ്ര​ഭാ​സും കൃ​തി​യും? സൂ​ച​ന ന​ൽ​കി വ​രു​ൺ ധ​വാ​ൻ

09:03 AM Nov 29, 2022 | Deepika.com

പ്ര​ഭാ​സും ബോ​ളി​വു​ഡ് സു​ന്ദ​രി കൃ​തി സ​നോ​ണും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ​ക്ക് കൂ​ടു​ത​ൽ സൂ​ച​ന ന​ൽ​കി ന​ട​ൻ വ​രു​ൺ ധ​വാ​ൻ. ഇ​രു​വ​രും ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് വ​രു​ൺ ന​ൽ​കി​യ​ത്.

പു​തി​യ ചി​ത്ര​മാ​യ ‘ഭേ​ഡി​യ’​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​തി സ​നോ​ണും വ​രു​ൺ ധ​വാ​നും ഒ​രു ഹി​ന്ദി റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കൃ​തി​യും പ്ര​ഭാ​സും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ സൂ​ച​ന വ​രു​ൺ ന​ൽ​കി​യ​ത്.



പ​രി​പാ​ടി​ക്കി​ട​യി​ൽ ലി​സ്റ്റി​ൽ കൃ​തി​യു​ടെ പേ​ര് എ​ന്തു​കൊ​ണ്ടു കാ​ണു​ന്നി​ല്ലെ​ന്ന് ക​ര​ൺ ജോ​ഹ​ർ ചോ​ദി​ച്ചു. കൃ​തി​യു​ടെ പേ​ര് മ​റ്റൊ​രാ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​യ​തു​കൊ​ണ്ടാ​ണ് പേ​ര് ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത​തെ​ന്ന് വ​രു​ൺ പ​റ​ഞ്ഞു.

ആ ​വ്യ​ക്തി ഇ​പ്പോ​ൾ മും​ബൈ​യി​ൽ ഇ​ല്ല. അ​ദ്ദേ​ഹം ദീ​പി​ക പ​ദു​ക്കോ​ണി​നോ​ടൊ​പ്പം ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണെ​ന്നും വ​രു​ൺ പ​റ​യു​ന്നു. ദീ​പി​ക പ​ദു​ക്കോ​ണു​മൊ​ത്തു​ള്ള ‘പ്രോ​ജ​ക്‌​ട് കെ’ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് പ്ര​ഭാ​സ് ഇ​പ്പോ​ൾ.



വ​രു​ൺ ധ​വാ​ന്‍റെ വി​ഡി​യോ ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ആ​ദി​പു​രു​ഷ് എ​ന്ന സി​നി​മ​യി​ൽ പ്ര​ഭാ​സി​ന്‍റെ നാ​യി​ക കൃ​തി​യാ​ണ്. ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന.