സ്റ്റെ​ഫി സേ​വ്യ​റു​ടെ ആ​ദ്യ ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ്

12:56 PM Nov 26, 2022 | Deepika.com

ഷ​റ​ഫൂ​ദ്ദി​ൻ ര​ജി​ഷ വി​ജ​യ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ്റ്റെ​ഫി സേ​വ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന് ഇ​നി​യും പേ​ര് ന​ൽ​കി​യി​ട്ടി​ല്ല.​മ​ല​യാ​ള സി​നി​മ​യി​ലെ വ​സ്ത്ര​ലാ​ങ്ക​ര രം​ഗ​ത്ത് സ്വ​ന്ത​മാ​യ ഇ​ടം ക​ണ്ടെ​ത്തി​യ സ്റ്റെ​ഫി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​ര​ഭം കൂ​ടി​യാ​ണ് ഈ ​ചി​ത്രം.

കോ​ട്ട​യ​ത്താ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. സൈ​ജു കു​റു​പ്പ് , അ​ൽ​ത്താ​ഫ് സ​ലിം, വി​ജ​യ​രാ​ഘ​വ​ൻ, സു​നി​ൽ സു​ഗ​ത, ബി​ജു സോ​പാ​നം, ബി​ന്ദു പ​ണി​ക്ക​ർ, എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു.

ച​ന്ദ്രു സെ​ല്‍​വ രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മ​ഹേ​ഷ് ഗോ​പാ​ൽ, ജ​യ് വി​ഷ്‍​ണു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.