വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രം ഡിഎസ്പിയുടെ ട്രെയിലർ പുറത്തിറങ്ങി. പോലീസ് വേഷത്തിലാണ് ഇത്തവണ സേതുപതിയെത്തുന്നത്. സിനിമയിൽ വാസ്കോഡ ഗാമ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
പൊന്‍ റാമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. അനുകീര്‍ത്തി വാസാണ് നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ചേർന്ന് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ഡി ഇമ്മൻ. എഡിറ്റിംഗ് വിവേക് ഹര്ഷൻ.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടിന് തിയറ്റിലെത്തും.