ബിരുദാനന്തര ബിരുദം നേടി കോളേജ് ഗ്വാജ്വേഷൻ ദിനത്തിൽ തിളങ്ങി നിൽക്കുന്ന നടി മാളവിക നായരുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേമായിരിക്കുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിലാണ് താരം ബിരുദാനന്തര ബിരുദം നേടിയത്. ഒപ്പം ഈ വിഭാഗത്തിലെ ടോപ് സ്കോററും മാളവിക തന്നെയാണ്.
മാളവിക ബിരുദം പൂർത്തിയാക്കിയതും സെന്റ് തേരേസാസിൽ തന്നെയായിരുന്നു. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷായിരുന്നു ബിരുദ വിഷയം. അഞ്ചുകൊല്ലം ഇതേ കോളേജിൽ പഠിച്ച് പടിയിറങ്ങുന്പോൾ അഭിനയത്തിനൊപ്പം തന്നെ പഠനത്തിനും മുൻതൂക്കം നൽകി പിജി ടോപ്പറായി ഇറങ്ങിയതാണ് താരത്തിന്റെ അഭിമാന നിമിഷങ്ങളിലൊന്ന്.
മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ് പ്രധാന സിനിമകൾ. സിബിഐ അഞ്ചാം ഭാഗത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.