റാ​ഹാ; പൊ​ന്നോ​മ​ന​യ്ക്ക് പേ​രി​ട്ട് ര​ൺ​ബീ​റും ആ​ലി​യാ​യും

03:03 PM Nov 25, 2022 | Deepika.com

ജീ​വി​ത​ത്തി​ലേ​യ്ക്ക് വ​ന്ന മാ​ലാ​ഖ കു​ഞ്ഞി​ന് പേ​ര് ന​ൽ​കി ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും. റാ​ഹാ എ​ന്നാ​ണ് കു​ഞ്ഞി​ന് ദ​ന്പ​തി​ക​ൾ പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ര​ൺ​ബീ​റി​ന്‍റെ അ​മ്മ നീ​തു​വാ​ണ് കു​ഞ്ഞി​ന് പേ​ര് നി​ർ​ദേ​ശി​ച്ച​തെ​ന്നും ആ​ലി​യ പ​റ​യു​ന്നു.

റാ​ഹ എ​ന്ന പേ​രി​ട്ട​ത് അ​വ​ളു​ടെ ബു​ദ്ധി​മ​തി​യാ​യ മു​ത്ത​ശ്ശി​യാ​ണ്. മ​നോ​ഹ​ര​മാ​യ നി​ര​വ​ധി അ​ർ​ഥ​ങ്ങ​ൾ ആ ​പേ​രി​നു​ണ്ട്. സ്വാ​ഹി​ലി​യി​ൽ ദൈ​വി​ക​മെ​ന്നും ബം​ഗാ​ളി​യി​ല്‍ സൗ​ഖ്യം, സ​മാ​ധാ​നം എ​ന്നും അ​റ​ബി​യി​ൽ സ​മാ​ധാ​നം എ​ന്നും കൂ​ടാ​തെ സ​ന്തോ​ഷം, സ്വാ​ത​ന്ത്ര്യം എ​ന്നു​മൊ​ക്കെ റാ​ഹ എ​ന്ന പേ​രി​ന് അ​ർ​ഥ​മു​ണ്ടെ​ന്ന് ആ​ലി​യ പ​റ​യു​ന്നു. ന​വം​ബ​ർ ആ​റി​നാ​യി​രു​ന്നു താ​ര ദ​മ്പ​തി​ക​ൾക്ക് പെ​ൺ​കു​ഞ്ഞ് പിറന്നത്.