കാന്താരയിലെ വരാഹരൂപം എന്ന ഗാനം തിരികെ കൊണ്ടുവരണമെന്ന് ചലചിത്ര പ്രേമികൾ. വരാഹരൂപം ഇല്ലാതെ ആ സിനിമ കാണുന്പോൾ ചിത്രത്തിന്റെ ആത്മാവ് നഷ്ടമായി എന്നാണ് ആസ്വാദകർ പറയുന്നത്.
ചിത്രത്തിലെ പ്രധാന ആകർഷണമായിരുന്നു വരാഹരൂപം എന്ന ഗാനം. എന്നാൽ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ പകർപ്പാണെന്ന് ആരോപിച്ച് തൈക്കുടം ബാൻഡ് കോടതിയിയെ സമീപിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിൽ നിന്നും ഗാനം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് മറ്റൊരു ഗാനം ഉൾപെടുത്തിയാണ് ചിത്രത്തിന്റെ ഒടിടി പതിപ്പ് പുറത്തിറക്കിയത്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ആമസോൺ പ്രൈം ഞങ്ങളുടെ ഗാനമായ നവരസത്തിന്റെ കോപ്പിയടിച്ച പതിപ്പ് കാന്താരയിൽ നിന്ന് നീക്കം ചെയ്തു. നീതി വിജയിച്ചിരിക്കുന്നു’ എന്നാണ് തൈക്കുടം ബാൻഡ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ കാന്തര കേരളത്തിലടക്കം വൻ ഹിറ്റായി മാറിയിരുന്നു.
വരാഹരൂപം തിരികെ കൊണ്ടുവരൂ; കാന്താരയുടെ ആത്മാവ് നഷ്ടമായി; നിരാശയിൽ ആരാധകർ
11:10 AM Nov 25, 2022 | Deepika.com