സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ എ​ന്നാ​ലും എ​ന്‍റ​ളി​യാ; ഫ​സ്റ്റ് ലു​ക്ക്

04:12 PM Nov 24, 2022 | Deepika.com

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന എ​ന്നാ​ലും എ​ന്‍റ​ളി​യാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. ലു​ക്കാ ചു​പ്പി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ബാ​ഷ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ലൗ ​ജി​ഹാ​ദ് എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ത്തെ പേ​ര്. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​പേ​ര് മാ​റ്റു​ക​യാ​യി​രു​ന്നു. ലെ​ന, ഗാ​യ​ത്രി അ​രു​ണ്‍, മീ​ര ന​ന്ദ​ന്‍, സി​ദ്ധീ​ഖ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൗ​മാ​ര​ക്കാ​രി​യാ​യ ഒ​രു മു​സ്ലീം പെ​ണ്‍​കു​ട്ടി ഹി​ന്ദു കു​ടും​ബ​ത്തി​ലെ ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും ബാ​ഷ് ത​ന്നെ​യാ​ണ്.

ശ്രീ​കു​മാ​ര്‍ അ​റ​ക്ക​ലി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായ​ഗ്ര​ഹ​ണം പ്ര​കാ​ശ് വേ​ലാ​യു​ധ​ന്‍. സം​ഗീ​തം വി​ല്യം ഫ്രാ​ന്‍​സീ​സ്. എ​ഡി​റ്റിം​ഗ് മ​നോ​ജ്. മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.