വരാഹരൂപം പാട്ട് മാറ്റി പകരം പുതിയ പതിപ്പ് ഉൾപ്പെടുത്തി കാന്താര സിനിമയുടെ അണിയറപ്രവർത്തകർ. തൈക്കുടം ബ്രിഡ്ജിന്റെ പാട്ടാണ് വരാഹരൂപമെന്നും അത് കോപ്പിയടിച്ചതാണെന്നുമുള്ള വിവാദങ്ങൾക്കിടയിലാണ് പുതിയ ഗാനത്തിന്റെ പതിപ്പുമായി സിനിമ ഇറങ്ങുന്നത്.
ഒടിടി പതിപ്പിലാണ് പുതിയ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോൺ പ്രൈമിൽ ചിത്രം 24 മുതൽ സ്ട്രീം ചെയ്തു തുടങ്ങി.
തങ്ങളുടെ നവരസ എന്ന ഗാനം അതേപടി പകർത്തിയാണ് കാന്താര ടീം പാട്ടൊരുക്കിയതെന്നായിരുന്നു തൈക്കുടം ബ്രിഡ്ജിന്റെ ആരോപണം. വിവാദത്തിൽ കോടതി ഇടപെട്ടതിനെ തുടർന്നാണ് സിനിമയുടെ ഒടിടി പതിപ്പിൽ പുതിയ ‘വരാഹരൂപം’ ഉൾപ്പെടുത്തിയത്.
ആമസോൺ പ്രൈം ഞങ്ങളുടെ ഗാനമായ നവരസത്തിന്റെ കോപ്പിയടിച്ച പതിപ്പ് കാന്താരയിൽ നിന്ന് നീക്കം ചെയ്തു. നീതി വിജയിച്ചിരിക്കുന്നു’ എന്നാണ് തൈക്കുടം ബാൻഡ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ കാന്തര കേരളത്തിലടക്കം വൻ ഹിറ്റായി മാറിയിരുന്നു.
വരാഹരൂപം പാട്ട് മാറ്റി പുതിയ ഗാനം ഉൾപ്പെടുത്തി കാന്താര; ചിത്രം ഒടിടിയിൽ
03:42 PM Nov 24, 2022 | Deepika.com