മുതിർന്ന ചലച്ചിത്ര നടൻ വിക്രം ഗോഖലെയുടെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.
82-കാരനായ വിക്രം ഗോഖലെ കഴിഞ്ഞ 15 ദിവസമായി പുണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വിക്രം ഗോഖലെ അന്തരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ കുടുംബം ഇത് നിഷേധിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണെന്നും ഗോഖലെയുടെ മകള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർഥിച്ചു.
നടൻ വിക്രം ഗോഖലെയുടെ നില ഗുരുതരം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം
01:32 PM Nov 24, 2022 | Deepika.com