നിഗൂഢത നിറച്ച് ചോലയുടെ ട്രെയിലർ എത്തി

07:32 PM Nov 29, 2019 | Deepika.com

ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ ഒരുക്കുന്ന പുതിയ ചിത്രമായ ചോലയുടെ ട്രെയിലർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.

ചിത്രത്തിന്‍റെ നിഗൂഢ സ്വഭാവം വെളിപ്പെടുത്തുന്ന ട്രെയിലറാണ്‌ ഇറങ്ങിയിരിക്കുന്നത്. ഒരു സംഭാഷണം പോലുമില്ലാത്ത ട്രെയിലർ എന്ന പ്രത്യേകതയും ഇതിനുണ്ട്.

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ‘എസ് ദുര്‍ഗ’യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർക്കൊപ്പം നവാഗതനായ അഖിൽ വിശ്വനാഥും ചോലയിൽ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ഡിസംബര്‍ ആറിന് ചിത്രം തീയറ്ററുകളിലെത്തും.