ശാരീരികാസ്വാസ്ഥതകളെ തുടർന്ന് നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിർബന്ധിത വിശ്രമം താരത്തിന് ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും അടുത്തവൃത്തങ്ങൾ പറയുന്നു. ഇന്നു തന്നെ അദ്ദേഹം ആശുപത്രി വിട്ടേക്കും.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗിലാണ് താരമിപ്പോൾ. കാജൾ അഗർവാളാണ് ചിത്രത്തിലെ നായിക.
കമൽഹാസൻ ആശുപത്രിയിൽ
10:17 AM Nov 24, 2022 | Deepika.com