ഹ​ൻ​സി​ക​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം; ചി​ത്ര​ങ്ങ​ൾ

10:05 AM Nov 24, 2022 | Deepika.com

ന​ടി ഹ​ൻ​സി​ക മോ​ത്‌​വാ​നി​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വി​വാ​ഹ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മാ​താ കി ​ചൗ​കി ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



ഭാ​വി​വ​ര​ൻ സു​ഹൈ​ൽ ഖ​തൂ​രി​ക്കൊ​പ്പ​മാ​ണ് മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്കാ​യി ഹ​ൻ​സി​ക എ​ത്തി​ച്ചേ​ർ​ന്ന​ത്. ചു​വ​പ്പു നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ഇ​രു​വ​രും ച​ട​ങ്ങി​നെ​ത്തി​യ​ത്. ഹ​ൻ​സി​ക​യ്ക്ക് ഒ​പ്പം സ​ഹോ​ദ​ര​ൻ പ്ര​ശാ​ന്ത് മോ​ത്‌​വാ​നി​യേ​യും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.



ഡി​സം​ബ​ർ നാ​ലി​ന് ജ​യ്പൂ​രി​ൽ വ​ച്ചാ​ണ് ഹ​ൻ​സി​ക​യു​ടെ​യും സു​ഹൈ​ലി​ന്‍റെ​യും വി​വാ​ഹം. വി​വാ​ഹ​ത്തി​നാ​യി ജ​യ്പൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് കു​ടും​ബം മും​ബൈ​യി​ൽ മാ​താ കി ​ചൗ​ക്കി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.



പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മ്മി​ച്ച ജ​യ്പൂ​രി​ലെ മു​ണ്ടോ​ട്ട കോ​ട്ട​യി​ൽ വ​ച്ചാ​ണ് ഹ​ൻ​സി​ക​യു​ടെ വി​വാ​ഹാ​ഘോ​ഷം ന​ട​ക്കു​ക. ഹ​ൻ​സി​ക​യു​ടെ മെ​ഹ​ന്ദി ച​ട​ങ്ങ് ഡി​സം​ബ​ർ മൂ​ന്നി​നും ഹ​ൽ​ദി ഡി​സം​ബ​ർ നാ​ലി​നു പു​ല​ർ​ച്ചെ​യും ന​ട​ക്കും. ഡി​സം​ബ​ർ നാ​ലി​ന് വൈ​കി​ട്ട് അ​തി​ഥി​ക​ൾ​ക്കാ​യി കാ​സി​നോ തീ​മി​ലു​ള്ള പാ​ർ​ട്ടി​യും സം​ഘ​ടി​പ്പി​ക്കും.