സു​രേ​ഷ് ഗോ​പി​ക്ക് മു​ത്തം ന​ൽ​കി കു​ഞ്ഞു ടൊ​വീ​നോ; ഒ​പ്പം ഇ​സ​യും

09:37 AM Nov 24, 2022 | Deepika.com

ന​ട​ൻ സു​രേ​ഷ് ഗോ​പി​ക്ക് മു​ത്തം ന​ൽ​കു​ന്ന ടൊ​വീ​നോ​യു​ടെ മ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജി​ൽ ന​ട​ക്കു​ന്ന ജെ​എ​സ്കെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി‌​യ സു​രേ​ഷ് ഗോ​പി​യെ കാ​ണാ​നാ​ണ് ടൊ​വീ​നോ മ​ക്ക​ളാ​യ ഇ​സ​ക്കും ത​ഹാ​നു​മൊ​പ്പം എ​ത്തി​യ​ത്.

സു​രേ​ഷ് ഗോ​പി​യു​ടെ മ​ടി​യി​ല​രി​ക്കു​ന്ന ഇ​സ​യും ടൊ​വീ​നോ​യു​ടെ മ​ടി​യി​ലി​രു​ന്നു സു​രേ​ഷ് ഗോ​പി​ക്ക് ഉ​മ്മ കൊ​ടു​ക്കു​ന്ന ത​ഹാ​നെ​യും ചി​ത്ര​ത്തി​ൽ കാ​ണാം.

ചി​ന്താ​മ​ണി കൊ​ല​ക്കേ​സി​നു ശേ​ഷം സു​രേ​ഷ് ഗോ​പി വ​ക്കീ​ൽ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ജെ ​എ​സ് കെ. ​പ്ര​വീ​ൺ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഡേ​വി​ഡ് ഏ​ബ​ൽ ഡോ​ണ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​ണ് നാ​യി​ക. സു​രേ​ഷ് ഗോ​പി​യു​ടെ മ​കൻ മാധ​വും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.