നാഗചൈതന്യയെ നായകനാക്കി വെങ്കിട് പ്രഭു ഒരുക്കുന്ന കസ്റ്റഡിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. കൃതി ഷെട്ടിയാണ് നായിക. മാനാടിന് ശേഷം വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രമാണ് കസ്റ്റഡി. തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
തമിഴിൽ നാഗചൈതന്യ ഒരു മുഴുനീള വേഷം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും യുവൻ ശങ്കർരാജയും ഒരുമിച്ച് സംഗീതം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കസ്റ്റഡി.
ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു.
നാഗചൈതന്യയുടെ കസ്റ്റഡി; ഫസ്റ്റ് ലുക്ക്
03:39 PM Nov 23, 2022 | Deepika.com