ഗോ​ൾ​ഡ് ഡി​സം​ബ​ർ ഒ​ന്നി​ന്; ഇ​നി​യും തി​യതി മാ​റ്റി​യാ​ൽ പ​ഞ്ഞി​ക്കി​ട​രുതെ​​ന്ന് ലിസ്റ്റിൻ സ്റ്റീഫൻ

01:29 PM Nov 23, 2022 | Deepika.com

ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ആ ​സ​ന്തോ​ഷ​വാ​ർ​ത്ത​യെ​ത്തി. അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ൾ​ഡ് ഡി​സം​ബ​ർ ഒ​ന്നി​ന് റി​ലീ​സി​നെ​ത്തു​മെ​ന്ന് നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

പൃ​ഥ്വി​രാ​ജും ന​യ​ൻ​താ​ര​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഓ​ണ​ത്തി​ന് റി​ലീ​സി​നെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും സു​പ്രി​യ മേ​നോ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് ഒ​രു​പാ​ട് ട്വി​സ്റ്റു​ക​ൾ ക​ണ്ടി​ട്ടു​ള്ള​ത് ...ഇ​പ്പോ​ൾ സി​നി​മ റി​ലീ​സ് ചെ​യ്യാ​നും ട്വി​സ്റ്റു​ക​ളാ​ണ് ..കാ​ത്തി​രു​ന്ന പ്രേ​ക്ഷ​ക​ർ​ക്കാ​യി ഡി​സം​ബ​ർ ഒ​ന്നാം തീ​യ​തി ഗോ​ൾ​ഡ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു... ദൈ​വ​മേ ഇ​നി​യും ട്വി​സ്റ്റു​ക​ൾ ത​ര​ല്ലേ....​റി​ലീ​സ് തീ​യ​തി മാ​റു​ന്ന​തി​ന് ദൈ​വ​ത്തെ​യോ​ർ​ത്ത് എ​ന്നെ പ​ഞ്ഞി​ക്കി​ട്ടേ​ക്ക​ല്ലേ പ്ലീ​സ്- ലി​സ്റ്റി​ൻ കു​റി​ച്ചു.