അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​ക​ൾ നാ​യി​ക; അ​ന്നാ ബെ​ന്നി​ന്‍റെ അ​ഞ്ചു സെ​ന്‍റും സെ​ലീ​ന​യും

12:50 PM Nov 23, 2022 | Deepika.com

അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​ക​ൾ നാ​യി​ക​യാ​കു​ന്നു. തി​ര​ക്ക​ഥ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​ക​ൾ അ​ന്നാ ബെ​ന്നാ​ണ് നാ​യി​കാ​യെ​ത്തു​ന്ന​ത്. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണി​ത്.

അ​ഞ്ചു സെ​ന്‍റും സെ​ലീ​ന​യും എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഒ​രു സെ​ക്ക​ൻ​ഡ് ക്ലാ​സ് യാ​ത്ര എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ജെ​ക്സ​ൺ ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ൽ അ​ന്ന ബെ​ന്നും മാ​ത്യു തോ​മ​സും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ശാ​ന്തി കൃ​ഷ്ണ, ശ്രി​ന്ദ, അ​നു​മോ​ൾ, ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം, സു​ധി കോ​പ്പ, സി​ബി തോ​മ​സ്, പോ​ളി വ​ത്സ​ൻ, അ​രു​ൺ പാ​വു​മ്പ, രാ​ജേ​ഷ് പ​റ​വൂ​ർ, ര​ശ്മി അ​നി​ൽ, ശ്രീ​ല​ത ന​മ്പൂ​തി​രി, ഹ​രീ​ഷ് പെ​ങ്ങ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ​യും എ​പി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മേ​ത്ത , സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, സം​ഗീ​തം: ഹി​ഷാം അ​ബ്ദു​ൽ വ​ഹാ​ബ്.