നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകനും അഭിനേതാവുമായ നിരഞ്ജ് വിവാഹിതനാകുന്നു. ഫാഷന്‍ ഡിസൈനറായ നിരഞ്ജന വിനോദാണ് വധു. വിവാഹം ഡിസംബറില്‍ നടക്കും.
ഏറെ നാളത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹതിരാകുന്നത്. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡല്‍ഹിയിലെ പേള്‍സ് ഫാഷന്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്ത ബിരുദം നേടി.
മണിയന് പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന് സച്ചിന്. ഭാര്യ ഡോ. ഐശ്വര്യ. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്.
തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി. വിവാഹആവാഹനം എന്ന ചിത്രമാണ് ഒടുവിൽ തിയറ്ററുകളിലെത്തിയത്. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് നടന്റെ പുതിയ സിനിമകൾ.
നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു; വധു നിരഞ്ജന
09:11 AM Nov 23, 2022 | Deepika.com