സ്വ​ന്തം ഡ​യ​ലോ​ഗ് സി​നി​മ​യി​ലും പ​റ​ഞ്ഞ് ബാ​ല; ദി​സ് ഈ​സ് റാം​ഗ്; ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം ട്രെ​യി​ല​ർ

09:38 AM Nov 21, 2022 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി അ​നൂ​പ് പ​ന്ത​ളം ഒ​രു​ക്കു​ന്ന ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പാ​റ​ത്തോ​ട് ഗ്രാ​മ​ത്തി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള ഷെ​ഫീ​ഖ് എ​ന്ന പ്ര​വാ​സി​യാ​യ ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ബാ​ല​യു​ടെ ഹി​റ്റ് ഡ​യ​ലോ​ഗു​ക​ളും ഉ​ൾ​പെ‌​ടു​ത്തി​യു​ണ്ട്. ദി​സ് ഈ​സ് റോം​ഗ്, ലാ​ജി​ക്ക​ലാ തി​ങ്ക് പ​ൻ​റാ' ബാ​ല മു​ൻ​പു പ​റ​ഞ്ഞു ഹി​റ്റാ​ക്കി​യ ഡ​യ​ലോ​ഗു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ വ​ൻ ഹി​റ്റാ​യി​രു​ന്നു. അ​തു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലും ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബാ​ല ത​ന്നെ​യാ​ണ് ത​ന്‍റെ സ്വ​ന്തം ഡ​യ​ലോ​ഗ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​തും.



മ​നോ​ജ് കെ. ​ജ​യ​ൻ, ദി​വ്യ പി​ള്ള, ബാ​ല, ആ​ത്മീ​യ രാ​ജ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, മി​ഥു​ൻ ര​മേ​ശ്, സ്‍​മി​നു സി​ജോ, അ​നീ​ഷ് ര​വി, അ​രു​ൺ ശ​ങ്ക​ര​ൻ പാ​വു​മ്പ, ബോ​ബ​ൻ സാ​മു​വ​ൽ, അ​സി​സ് നെ​ടു​മ​ങ്ങാ​ട്, ജോ​ർ​ഡി പൂ​ഞ്ഞാ​ർ , ഉ​ണ്ണി നാ​യ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ അ​ച്ഛ​നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം ന​വം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യും. മേ​പ്പ​ടി​യാ​നു ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് 'ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം'.

ഷാ​ൻ റ​ഹ്‍​മാ​ന്‍ ആ​ണ് സം​ഗീ​ത സം​വി​ധാ​നം. എ​ൽ​ദോ ഐ​സ​ക് ഛായാ​ഗ്ര​ഹ​ണ​വും നൗ​ഫ​ൽ അ​ബ്ദു​ള്ള എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.