ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു​വെ​ന്ന് അ​ബ്ബാ​സ്; എന്തിനെന്ന് ആരാധകർ

01:34 PM Nov 20, 2022 | Deepika.com

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് അ​ബ്ബാ​സ്. ഇ​പ്പോ​ഴി​താ അ​ബ്ബാ​സ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ത്തോ​ടൊ​പ്പം ശ​സ്ത്ര​ക്രി​യ ചെ​യ്ത​തി​നെ പ​റ്റി​യും താ​രം പ​റ​യു​ന്നു​ണ്ട്. വലതു കാലിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ചെയ്തിരുന്നു

ആ​ശു​പ​ത്രി​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ എ​ന്‍റെ ഉ​ത്ക​ണ്ഠ​ക​ൾ ഏ​റ്റ​വും മോ​ശ​മാ​യ നി​ല​യി​ലേ​ക്ക് എ​ത്തും. പ​ക്ഷേ ചി​ല ഭ​യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നും ഞാ​ൻ ശ്ര​മി​ച്ചു. എ​ന്‍റെ മ​ന​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഞാ​ൻ സ്വ​യം പ്ര​യ​ത്നി​ച്ചു കൊ​ണ്ടി​രു​ന്നു. ശ​സ്‌​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഉ​ട​ൻ വീ​ട്ടി​ലെ​ത്ത​ണം. നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും ആ​ശം​സ​ക​ൾ​ക്കും ന​ന്ദി. അ​ബ്ബാ​സ് കു​റി​ച്ചു.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​ന് സൗ​ഖ്യം നേ​ർ​ന്നി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ വ​ല​തു​കാ​ലി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ബൈ​ക്കി​ൽ നി​ന്ന് വീ​ണ് ന​ട​ന്‍റെ ര​ണ്ടു കാ​ലി​നും പ​രി​ക്കേ​റ്റി​രു​ന്നു. ഓ​ഗ​സ്റ്റ് 23നാ​ണ് ത​ന്‍റെ ക​ണ​ങ്കാ​ലി​ന് ചെ​റി​യ പ​രി​ക്ക് പ​റ്റി​യെ​ന്ന് അ​ബ്ബാ​സ് പ​റ​ഞ്ഞ​ത്. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​ന് ഫി​സി​യോ​തെ​റാ​പ്പി ന​ട​ത്തു​ക​യാ​ണെ​ന്നും വ​ല​തു​കാ​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.