പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനായി ഷക്കീല എത്തിയതിനാൽ മാളിലെ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടക്കാനിരുന്ന പരിപാടി റദ്ദാക്കിയതായും ഒമർ വീഡിയോയിലൂടെ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ പിന്നീട് ഓൺലൈനായി പുറത്തുവിട്ടു. നടി ഷക്കീലക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു ഒമർ ലുലു കാര്യങ്ങൾ വിശദീകരിച്ചത്.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് ട്രെയ്ലര് ലോഞ്ച് പ്ലാന്‍ ചെയ്തിരുന്നു, ഇന്ന് ഏഴരയ്ക്ക്. ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ തുടങ്ങി. വൈകുന്നേരത്തോടെ അവിടെ പരിപാടി പറ്റില്ല എന്ന് അവര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഈ പരിപാടിയില്‍ പങ്കെടുക്കാനായാണ് ചേച്ചി ഇവിടേക്ക് വന്നത്.
ഞങ്ങള്‍ക്ക് വിഷമമായിപ്പോയി. പിന്നെ അവര്‍ പറഞ്ഞു, നിങ്ങള്‍ മാത്രമാണെങ്കില്‍ പരിപാടി നടത്താം എന്ന്. അങ്ങനെ പ്രോഗ്രാം നടത്തുകയാണെങ്കില്‍ അത് ചേച്ചിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. അതുകൊണ്ട് ഞങ്ങള്‍ ആ പരിപാടിയേ വേണ്ടെന്നുവച്ചു. ഇന്നത്തെ പ്രോഗ്രാം റദ്ദാക്കേണ്ടിവന്നതില്‍ കോഴിക്കോടുള്ള എല്ലാവരോടും സോറി", ഒമര്‍ ലുലു വീഡിയോയില്‍ പറയുന്നു.
"എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്. കോഴിക്കോട്ടുകാരില്‍ നിന്ന് എനിക്കും കുറേ മെസേജുകള്‍ വന്നു. എനിക്ക് വലിയ വിഷമം തോന്നി. നിങ്ങളാണ് ഈ അന്തസ്സിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ നിങ്ങള്‍തന്നെ ആ അംഗീകാരം എനിക്ക് നല്‍കുന്നില്ല. അത് എന്ത് കാരണത്താല്‍ ആണെന്ന് എനിക്കറിയില്ല. ഷക്കീല പറഞ്ഞു.
ഷക്കീല അതിഥിയായി എത്തിയതിനാൽ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ഒമർ ലുലു; വീഡിയോ
12:43 PM Nov 20, 2022 | Deepika.com