പോ​ലീ​സും ദ​ളി​ത് രാ​ഷ്ട്രീ​യ​വും; ഭാ​ര​ത സ​ർ​ക്ക​സ് ടീ​സ​ർ

11:47 AM Nov 20, 2022 | Deepika.com

ബി​നു പ​പ്പു, ഷൈ​ൻ ടോം ​ചാ​ക്കോ, സം​വി​ധാ​യ​ക​ൻ എം.​എ. നി​ഷാ​ദ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ഭാ​ര​ത സ​ർ​ക്ക​സി​ന്‍റെ ആ​ദ്യ ടീ​സ​ർ പു​റ​ത്തി​റ​ക്കി. സോ​ഹ​ൻ സീ​നു​ലാ​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



പൊ​ലീ​സും ദ​ളി​ത് രാ​ഷ്ട്രീ​യ​വും ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഭാ​ര​ത സ​ർ​ക്ക​സ്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് മു​ഹാ​ദ് വെ​മ്പാ​യം ആ​ണ്. ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, മേ​ഘ തോ​മ​സ്, ആ​രാ​ധ്യ ആ​ൻ, സു​നി​ൽ സു​ഖ​ദ, സ​രി​ത കു​ക്കു, അ​ഭി​ജ, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, ജ​യ​കൃ​ഷ്ണ​ൻ, അ​നു നാ​യ​ർ, ജോ​ളി ചി​റ​യ​ത്ത്, ലാ​ലി, ദി​വ്യ എം. ​നാ​യ​ർ, നി​യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ബെ​സ്റ്റ് വേ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​നൂ​ജ് ഷാ​ജി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി​നു കു​ര്യ​ൻ ഛായാ​ഗ്ര​ഹ​ണ​വും ബി​ജി​ബാ​ൽ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് വി.​സാ​ജ​ൻ.