ഗില ഐലന്‍റ് 25-ന്

04:02 PM Nov 18, 2022 | Deepika.com

ഇന്ദ്രന്‍സ്, കൈലാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗില ഐലന്‍റ് 25ന് പ്രദര്‍ശനത്തിനെത്തുന്നു. റൂട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജി.കെ പിള്ള, ശാന്ത ജി പിള്ള എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാര്‍ക്ക് വെബ് ചതികളും അഡിക്ഷന്‍ സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ദൃശ്യവത്കരിക്കുന്ന ഗില ഐലന്‍റ് ഒരു ടെക്നോ ഫാമിലി ത്രില്ലര്‍ ചിത്രമാണ്.

ഇതിനോടകം മലയാളത്തിലും തമിഴിലുമായി പത്തോളം ഗാനങ്ങള്‍ റിലീസായ ഗിലയിലെ ആല്‍ബം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഷിനോയ് ക്രിയേറ്റീവ് എഴുതിയ വരികള്‍ക്ക് സംവിധായകന്‍ മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.

ശ്രീകാന്ത് ഈശ്വര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിർവഹിക്കുന്നു.