"ലൈ​വ്' ആ​രം​ഭി​ക്കു​ന്നു; വി.​കെ. പ്ര​കാ​ശി​ന്‍റെ പു​തി​യ ചി​ത്രം; മം​മ്ത നാ​യി​ക

03:51 PM Nov 18, 2022 | Deepika.com

ഒ​രു​ത്തി​യ്ക്ക് ശേ​ഷം വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം തു​ട​ങ്ങി. ലൈ​വ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ അ​ഞ്ചു മ​ന ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

മം​മ്താ മോ​ഹ​ൻ​ദാ​സ്, സൗ​ബി​ൻ ഷാ​ഹി​ർ, ഷൈ​ൻ ടോം ​ചാ​ക്കോ, പ്രി​യാ വാ​ര്യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.
എ​സ്.​സു​രേ​ഷ് ബാ​ബു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഒ​രു​ത്തി​ക്കു ശേ​ഷം വി.​കെ.​പ്ര​കാ​ശും എ​സ്.​സു​രേ​ഷ് ബാ​ബു​വും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ലൈ​വി​നു​ണ്ട്. സം​ഗീ​തം അ​ൽ​ഫോ​ൻ​സ് ജോ​സ​ഫ്.​നി​ഖി​ൽ എ​സ്.​പ്ര​വീ​ൺ ഛായാ​ഗ്ര​ഹ​ണ​വും സു​നി​ൽ എ​സ്.​പി​ള്ള എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഫി​ലിം​സ്24 ന്‍റെ​യും ദ​ർ​പ്പ​ൺ ബം​ഗേ​ജാ പ്ര​സ​ന്‍റ​സി​ന്‍റെ​യും ബാ​ന​റി​ൽ, ദ​ർ​പ്പ​ൺ ബം​ഗ്രേ​ജാ, നി​ധി​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.