അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന കമലയുടെ പുതിയ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന സിനിമയിൽ സഫർ എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിക്കുന്നത്.
പ്രേതം 2വിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന സിനിമയാണ് കമല. അനൂപ് മേനോൻ, ബിജു സോപാനം, രുദാനി ശർമ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
ആകാംക്ഷ നിറച്ച് "കമല'; ട്രെയിലർ കാണാം
12:54 PM Nov 09, 2019 | Deepika.com