സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ വേ​ണ്ടി കോ​ഴ്സ് പ​ഠി​ച്ചി​ട്ടി​ല്ല; പി​ന്നെ​യ​ല്ലേ അ​ഭി​പ്രാ​യം പ​റ​യാ​ൻ: ജൂ​ഡ് ആ​ന്‍റ​ണി

09:51 AM Nov 17, 2022 | Deepika.com

ന​ല്ല സി​നി​മ​യെ എ​ഴു​തി തോ​ൽ​പി​ക്കാ​നാ​കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി. ച​ല​ച്ചി​ത്ര​നി​രൂ​പ​ണം എ​ഴു​തു​ന്ന​വ​ർ സി​നി​മ എ​ന്താ​ണെ​ന്ന് പ​ഠി​ച്ചി​ട്ട് എ​ഴു​തു​ന്നാ​കും ന​ല്ല​തെ​ന്ന് സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ പ​റ​ഞ്ഞ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജൂ​ഡി​ന്‍റെ മ​റു​പ​ടി. അ​ധ്വാ​നി​ച്ച പ​ണം കൊ​ണ്ട് സി​നി​മ കാ​ണു​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​ൻ സി​നി​മ പ്രേ​ക്ഷ​ക​നാ​ണ്. അ​ധ്വാ​നി​ച്ച പ​ണം കൊ​ണ്ട് സി​നി​മ കാ​ണു​ന്ന​യാ​ൾ. സി​നി​മ ഡ​യ​റ​ക്റ്റ് ചെ​യ്യാ​ൻ വേ​ണ്ടി പോ​ലും സി​നി​മ പ​ഠി​ക്കാ​ൻ കോ​ഴ്സ് ചെ​യ്തി​ട്ടി​ല്ല. പി​ന്നെ​യ​ല്ലേ അ​ഭി​പ്രാ​യം പ​റ​യാ​ൻ. ന​ല്ല സി​നി​മ​യെ എ​ഴു​തി തോ​ൽ​പ്പി​ക്കാ​ൻ ആ​കി​ല്ല. അ​തു​പോ​ലെ മോ​ശം സി​നി​മ​യെ എ​ഴു​തി വി​ജ​യി​പ്പി​ക്കാ​നും. As simple as that. ജൂ​ഡ് കു​റി​ച്ചു.

സി​നി​മ എ​ന്താ​ണെ​ന്നു പ​ഠി​ച്ചി​ട്ട് റി​വ്യൂ എ​ഴു​തു​ന്ന​താ​ണു ന​ല്ല​തെ​ന്നാ​യി​രു​ന്നു അ​ഞ്ജ​ലി മേ​നോ​ൻ പ​റ​ഞ്ഞ​ത്. ഒ​രു സി​നി​മ തു​ട​ങ്ങി ആ​ദ്യ സീ​ൻ ക​ഴി​യു​മ്പോ​ഴേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ശം അ​ഭി​പ്രാ​യം ഇ​ടു​ന്ന​തു ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

വ​ള​രെ സീ​രി​യ​സാ​യ സി​നി​മാ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന ഫോ​റ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ണ്ട്. സി​നി​മ എ​ഡി​റ്റിം​ഗ് എ​ങ്ങ​നെ​യാ​ണെ​ന്നു പ​ഠി​ക്കാ​തെ സി​നി​മ​യ്ക്ക് ലാ​ഗ് ഉ​ണ്ടെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് മോ​ശം പ്ര​വ​ണ​ത​യാ​ണെ​ന്നും അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.