ക്രിസ്തീയ ഭക്തിഗാനം "അമ്മതൻ ചാരെ' ഹൃദയങ്ങൾ കീഴടക്കുന്നു. ജയരാജ് കട്ടപ്പനയുടെ സംവിധാനത്തിലൊരുങ്ങിയ ആൽബത്തിന് വരികൾ രചിച്ച് സംഗീതം നൽകിയിരിക്കുന്നത് സിനോ ആന്റണിയാണ്. ദിവ്യ എസ്. മേനോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാമ ജയരാജാണ് ഈ ആൽബത്തിലെ മുഖ്യകഥാപാത്രം.
ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്ത് മനോഹരമായി ചിത്രീകരിച്ച ഈ ആൽബത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഫാ. റോബിൻ പട്രകാലായിലാണ്. അയ്യപ്പൻ കോവിൽ, തൂക്കുപാലം, വാട്ടർ ട്രിപ്പിൾ ഫോൾസ് എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷനുകൾ. ഏറെ അഭിനന്ദനങ്ങൾ ഇതിനോടകം നേടിയിരിക്കുന്ന ഈ ആൽബത്തിൽ അനേകായിരങ്ങളാണ് കണ്ണോടിച്ചിരിക്കുന്നത്.
ഹൃദയങ്ങൾ കീഴടക്കി "അമ്മതൻ ചാരെ'
03:33 PM Nov 08, 2019 | Deepika.com