വൈ​റ്റ് ആ​ൾ​ട്ടോ തേ​ടി ഷ​റ​ഫു​ദ്ദീ​ൻ; 1744 വൈ​റ്റ് ഓ​ൾ​ട്ടോ 18ന് ​തി​യ​റ്റ​റി​ൽ

09:20 AM Nov 16, 2022 | Deepika.com

തി​ങ്ക​ളാ​ഴ്ച നി​ശ്ച​യ​ത്തി​ന് ശേ​ഷം സെ​ന്ന ഹെ​ഗ്‌​ഡെ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്രം 1744 വൈ​റ്റ് ഓ​ൾ​ട്ടോ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഷ​റ​ഫു​ദ്ദീ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം കാ​ഞ്ഞ​ങ്ങാ​ട് പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ബി​നി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മൃ​ണാ​ൾ മു​കു​ന്ദ​ൻ, ശ്രീ​ജി​ത്ത് നാ​യ​ർ, വി​നോ​ദ് ദി​വാ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡ്രീം ​ബി​ഗ് ഫി​ലിം​സ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്നു.



വി​ൻ​സി അ​ലോ​ഷ്യ​സ്, രാ​ജേ​ഷ് മാ​ധ​വ​ൻ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ആ​ര്യ സ​ലിം, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, ആ​ർ​ജെ നി​ൽ​ജ, ര​ഞ്ജി കാ​ങ്കോ​ൽ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഛായാ​ഗ്ര​ഹ​ണം ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ.

സെ​ന്ന ഹെ​ഗ്ഡേ, ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ, അ​ർ​ജു​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​രി​ലാ​ൽ കെ. ​രാ​ജീ​വ് ചി​ത്ര​സം​യോ​ജ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സം​ഗീ​തം മു​ജീ​ബ് മ​ജീ​ദ്. ചി​ത്രം ന​വം​ബ​ർ 18ന് ​തി​യ​റ്റി​ലെ​ത്തും