ആസിഫ് അലി നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രമായ "കെട്ട്യോളാണ് എന്റെ മാലാഖ’യുടെ പ്രോമോ പുറത്തിറങ്ങി. ആസിഫിന്റെ കഥാപാത്രമായ കടപ്ലാമറ്റത്തിൽ സ്ലീവാച്ചന്റെ വിവാഹരംഗങ്ങളാണ് പ്രോമോ വീഡിയോയിൽ. പുതുമുഖം വീണാ നായരാണ് ചിത്രത്തിൽ ആസിഫിന്റെ നായികയായെത്തുന്നത്.
അജി പീറ്റർ തങ്കത്തിന്റേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കല്യാണച്ചെക്കനായി ആസിഫ്; കെട്ട്യോളാണ് എന്റെ മാലാഖയുടെ പ്രോമോ എത്തി
07:38 PM Nov 07, 2019 | Deepika.com