സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. നവാഗതനായ ആദ്യത്യൻ ചന്ദ്രശേഖരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിരഞ്ജനാ അനൂപാണ് ചിത്രത്തിലെ നായിക. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ എങ്കിലും ചന്ദ്രികേ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഒരു സിനിമയാണ്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്ബാബുവാണ് ചിത്രം നിർമിക്കുന്നത്. ഫ്രൈഡേ ഫിലിംസ് നിർമിക്കുന്ന 19ാം ചിത്രമാണ് എങ്കിലും ചന്ദ്രികേ. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഇഫ്തി. ഛായാഗ്രാഹകൻ ജിതിൻ സ്റ്റാൻസിലോസ. എഡിറ്റിംഗ് ലിജോ പോൾ.
ബേസിൽ-സുരാജ്-സൈജു കോംന്പോ; എങ്കിലും ചന്ദ്രികേ... ഫസ്റ്റ് ലുക്ക്
12:44 PM Nov 14, 2022 | Deepika.com