ശി​ശു​ദി​ന​ത്തി​ൽ വി​വാ​ഹി​ത​രാ​കാ​നൊ​രു​ങ്ങി ബി​ബീ​ഷും ച​ന്ദ്രി​ക​യും; ചി​രി​യു​ണ​ർ​ത്തി സി​നി​മ പ​ര​സ്യം

03:40 PM Nov 12, 2022 | Deepika.com

നി​ര​ഞ്ജ​ന അ​നൂ​പ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ സി​നി​മ​യു​ടെ പോ​സ്റ്റ​ര്‍ ശ്ര​ദ്ധ നേ​ടു​ന്നു. ഒ​രു പ​ത്ര​പ​ര​സ്യ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഉ​ട​ന്‍ വി​വാ​ഹി​ത​രാ​കു​ന്നു എ​ന്നാ​ണ് വി​വാ​ഹ​പ​ര​സ്യ​ത്തി​ന്‍റെ മു​ക​ളി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വ​ര​ന്‍റെ പേ​ര് ബി​ബീ​ഷ് ബാ​ല​ന്‍ എ​ന്നും വ​ധു​വി​ന്‍റെ പേ​ര് ച​ന്ദ്രി​ക ര​വീ​ന്ദ്ര​ന്‍ എ​ന്നുമാണ്.

ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യം ഒ​ന്നാ​മ​താ​യി ഉ​ട​നെ ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ച വി​വ​രം സ​ന്തോ​ഷ​പൂ​ര്‍​വ്വം അ​റി​യി​ച്ചു​കൊ​ള്ളു​ന്നു.​തീ​രു​മാ​ന​ങ്ങ​ള്‍ പെ​ട്ട​ന്നാ​യ​തി​നാ​ല്‍ നേ​രി​ട്ട് വ​ന്നു ക്ഷ​ണി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു.

ഇ​തൊ​രു ക്ഷ​ണ​മാ​യി സ്വീ​ക​രി​ച്ചു ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. തി​യ്യ​തി ന​വം​ബ​ര്‍ 14, തി​ങ്ക​ളാ​ഴ്ച (ശി​ശു​ദി​നം). സ്ഥ​ലം: ര​വീ​ന്ദ്ര മ​ന എ​യ്യ​നാ​ട്, മു​ഹൂ​ര്‍​ത്തം: രാ​വി​ലെ 10 മ​ണി​ക്ക്. എ​ന്ന് സ്വ​ന്തം ര​വീ​ന്ദ്ര​ന്‍ തൈ​ക്കാ​ട്ടി​ല്‍ ന​മ്പ്യാ​ര്‍'' എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.




ന​ട​ൻ ബേ​സി​ലും ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.