സിനിമകളിലെ വിജയം ആഘോഷിക്കുന്നതു പോലെ തന്നെ പരാജയവും സ്വീകരിക്കാൻ പഠിക്കണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണെന്നും താൻ തിരിച്ചുവരുമെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
‘‘ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള് നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും. എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുകയാണ്. ബോബി-സഞ്ജയ്, ഹുസൈന് ദലാല്‍ എന്നിവരാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിർമാണവും.’’–റോഷൻ ആൻഡ്രൂസ് പറഞ്ഞു.
സാറ്റർഡേനൈറ്റ് ആണ് ഒടുവിൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം. നിവിൻ പോളി നായകനായെത്തിയ ചിത്രത്തിന് കാര്യമായ വിജയം കണ്ടെത്താൻ സാധിച്ചില്ല.
വിജയം ആഘോഷിക്കുന്നതു പോലെ പരാജയവും സ്വീകരിക്കണം: റോഷൻ ആൻഡ്രൂസ്
03:19 PM Nov 12, 2022 | Deepika.com