കാതൽ സിനിമയുടെ സെറ്റിൽ നടൻ സൂര്യ സന്ദർശിക്കുന്ന വിഡിയോ പങ്കുവച്ച് മമ്മൂട്ടിക്കമ്പനി. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത്.
മമ്മൂട്ടിക്കും ജ്യോതികയ്ക്കും കാതല്‍ സിനിമയുടെ അണിയറപ്രവർത്തകർക്കുമൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. താരത്തിന് ബിരിയാണി വിളമ്പി നൽകുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം.
ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.
12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
"കാതലി'നെ കാണാൻ സൂര്യ എത്തി; സ്വീകരിച്ച് മമ്മൂട്ടി; വീഡിയോ
03:00 PM Nov 12, 2022 | Deepika.com