യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ; നി​വി​ൻ പോ​ളി​യു​ടെ ക്യാ​ര​ക്ട​ർ ലു​ക്ക്

10:46 AM Nov 12, 2022 | Deepika.com

നി​വി​ൻ പോ​ളി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ എ​ന്ന ചി​ത്ര​ത്തി​ലെ നി​വി​ന്‍റെ ക്യാ​ര​ക്ട​ർ ലു​ക്ക് പു​റ​ത്തിറ​ക്കി.

പേ​ര​ൻ​പ്, ത​ര​മ​ണി, ത​ങ്ക മീ​ങ്ക​ൽ, കാ​ട്ടു​ത​മി​ഴ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സം​വി​ധാ​യ​ക​ൻ റാം ​ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ. മാ​നാ​ട് എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ത​മി​ഴ് ചി​ത്ര​ത്തി​ന് ശേ​ഷം സു​രേ​ഷ് കാ​മാ​ച്ചി​യു​ടെ വി ​ഹൗ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

നി​വി​ൻ പോ​ളി​യ്‌​ക്കൊ​പ്പം ത​മി​ഴ് ന​ട​ൻ സൂ​രി​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ഞ്ജ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് സം​ഗീ​ത സം​വി​ധാ​നം. ഛായാ​ഗ്രാ​ഹ​ക​ൻ ഏ​കാം​ബ്രം. എ​ഡി​റ്റിം​ഗ് മ​തി വി.​എ​സ്.