നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോനിലെ ആദ്യ ഗാനം പുറത്തുവിട്ടു. നീരജ് പാണ്ഡെയുടെ വരികൾക്ക് സാഗർ ദേശായി ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിശാൽ ദദ്ലാനിയാണ്.
ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, മുരളി ശർമ, സൗബിൻ ഷഹീർ, റോഷൻ മാത്യു തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ, അജയ് ജി. റായ്, അലൻ മക്അലക്സ്, അനുരാഗ് കശ്യപ് എന്നിവരാണ് സിനിമ നിർമിക്കുന്നത്.
നിവിൻ പോളിയുടെ മൂത്തോൻ; ആദ്യ ഗാനം കാണാം
10:18 AM Nov 07, 2019 | Deepika.com