ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക ഡിസംബർ രണ്ടിന് തിയറ്ററിലെത്തും. തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിന്റെ രചനയും നടത്തിയിരിക്കുന്നത്.
ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് 'സൗദി വെള്ളക്ക' തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലുക്മാന് അവറാന്, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്, സ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്, എഡിറ്റിംഗ് നിഷാദ് യൂസഫ്. സംഗീതം പാലി ഫ്രാന്‍സിസ്.
സൗദി വെള്ളക്ക എത്തുന്നു; റിലീസ് ഡിസംബർ രണ്ടിന്
09:28 AM Nov 12, 2022 | Deepika.com