ആ ​രം​ഗം എ​ന്തി​നാ​യി​രു​ന്നു? കാ​ന്താ​ര​യി​ലെ ബോ​ഡി ഷെ​യി​മിം​ഗി​നെ വി​മ​ർ​ശി​ച്ച് മ​ഞ്ജു പ​ത്രോ​സ്

12:06 PM Nov 11, 2022 | Deepika.com

ഋ​ഷ​ഭ് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്ത് അഭിനയിച്ച കാ​ന്താ​ര സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തെ വി​മ​ർ​ശി​ച്ച് ന​ടി മ​ഞ്ജു പ​ത്രോ​സ്. വ​ള​രെ മി​ക​ച്ച സി​നി​മ​യാ​ണ് കാ​ന്ത​ര എ​ന്നും അ​തി​ലെ ഒ​രു രം​ഗം ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം ഇ​ഷ്ട​മാ​യെ​ന്നും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ത്ര മ​നോ​ഹ​ര​മാ​യ ചി​ത്ര​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു സീ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​ള​രെ അ​പ​ക്വ​മാ​യ തീ​രു​മാ​ന​മാ​യി പോ​യെ​ന്നും ഇ​നി​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള​ള രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും മ​ഞ്ജു പ​റ​യു​ന്നു.

കാ​ന്താ​ര.. ര​ണ്ടു ദി​വ​സം മു​ൻ​പ് പോ​യി ഞാ​നും എ​ന്‍റെ കൂ​ട്ടു​കാ​രി​യും കൂ​ടി സി​നി​മ ക​ണ്ടു.. ഇ​പ്പോ​ഴും സി​നി​മ​യു​ടെ ഒ​രോ നി​മി​ഷ​വും ഉ​ള്ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു... ഒ​രു drama thriller..Rishab Shetty "ശി​വ"​ആ​യി ആ​ടി തി​മി​ർ​ത്തി​രി​ക്കു​ന്നു.. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​തി​ൻ​റെ ക​ഥ തി​ര​ക്ക​ഥ സം​വി​ധാ​നം എ​ന്നു​കൂ​ടി കേ​ട്ട​പ്പോ​ൾ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി..

ഓ​രോ ആ​ർ​ട്ടി​സ്റ്റു​ക​ളും അ​വ​ര​വ​രു​ടെ വേ​ഷം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. അ​വ​സാ​ന​ത്തെ അ​ര​മ​ണി​ക്കൂ​ർ ശി​വ​യാ​യി വ​ന്ന Rishab കോ​രി​ത്ത​രി​പ്പ് ഉ​ണ്ടാ​ക്കി. ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച് കാ​ണി​ക​ൾ അ​ത് ക​ണ്ടു തീ​ർ​ക്കും.. തീ​ർ​ച്ച... സി​നി​മ​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും ക​ഥ തി​ര​ക്ക​ഥ സം​വി​ധാ​നം സി​നി​മാ​ട്ടോ​ഗ്രാ​ഫി ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ എ​ല്ലാം എ​ല്ലാം എ​ടു​ത്തു പ​റ​യാ​തെ വ​യ്യ...

ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ ഒ​രു സി​നി​മ​യി​ൽ എ​നി​ക്ക് വ​ള​രെ വി​ഷ​മം തോ​ന്നി​പ്പി​ച്ച ഒ​രു ഭാ​ഗം ഉ​ണ്ടാ​യി.. ഇ​തി​നെ​ക്കു​റി​ച്ച് എ​ഴു​ത​ണ​മോ എ​ന്ന് പ​ല​വ​ട്ടം ആ​ലോ​ചി​ച്ച​താ​ണ്.. പ​ക്ഷേ എ​ഴു​താ​തെ വ​യ്യ.. സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗ​ത്ത് ഒ​രു ഉ​ത്സ​വം ന​ട​ക്കു​ന്നു.. ദീ​പ​ക് റാ​യ് അ​വ​ത​രി​പ്പി​ച്ച സു​ന്ദ​ര എ​ന്ന ക​ഥാ​പാ​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​മാ​യി ഉ​ത്സ​വ​പ്പ​റ​മ്പി​ലൂ​ടെ ന​ട​ക്കു​ന്നു..

സു​ഹൃ​ത്ത് സു​ന്ദ​ര​യോ​ട് പ​റ​യു​ന്നു, വൈ​കു​ന്നേ​രം നി​ന്‍റെ ഭാ​ര്യ​യെ കൂ​ട്ടി വ​രൂ ന​മു​ക്ക് അ​ടി​ച്ചു​പൊ​ളി​ക്കാം എ​ന്ന്.. അ​ദ്ദേ​ഹ​ത്തി​ൻ​റെ മു​ഖ​ത്ത് അ​പ്പോ​ൾ അ​ല്പം ഈ​ർ​ഷ്യ പ​ട​രു​ന്നു.. എ​ന്നി​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ നോ​ക്കു​ന്നു..

അ​വ​ർ മ​റ്റൊ​രു വ​ശ​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ വ​ള​രെ നി​ഷ്ക​ള​ങ്ക​മാ​യി​ചി​രി​ച്ചു കാ​ണി​ക്കു​ന്നു ... അ​വ​രു​ടെ അ​ല്പം ഉ​ന്തി​യ പ​ല്ലു​ക​ൾ സി​നി​മ​യി​ൽ അ​വി​ടെ കെ​ട്ടി​യി​രി​ക്കു​ന്ന പോ​ത്തി​ന്‍റെ പ​ല്ലു​ക​ളോ​ട് ഉ​പ​മി​ച്ച് കാ​ണി​ക്കു​ന്നു.,.

ഇ​ത് ക​ണ്ട​തും കാ​ണി​ക​ൾ തീ​യ​റ്റ​റി​ൽ പൊ​ട്ടി​ച്ചി​രി​ക്കു​ന്നു... എ​നി​ക്ക് മ​ന​സ്സി​ലാ​കാ​ത്ത​ത് എ​ന്ത് ത​മാ​ശ​യാ​ണ് ഈ ​ഭാ​ഗം ക​ൺ​വേ ചെ​യ്യു​ന്ന​ത്... ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ സി​നി​മ​യി​ൽ ഈ ​ബോ​ഡി ഷേ​മിം​ഗ് കൊ​ണ്ട് എ​ന്ത് ഇ​ൻ​പു​ട്ട് ആ​ണ് ആ ​സി​നി​മ​യ്ക്ക് കി​ട്ടി​യ​ത്... അ​ത് അ​പ​ക്വ​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി പോ​യി...

ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ ഒ​രു സി​നി​മ​യി​ൽ അ​തൊ​രു ചെ​റി​യ ഭാ​ഗ​മ​ല്ലേ അ​തി​ത്ര​മാ​ത്രം പ​റ​യാ​നു​ണ്ടോ എ​ന്ന് നി​ങ്ങ​ളി​ൽ പ​ല​രും ചോ​ദി​ക്കും... ശ​രി​യാ​ണ്...​അ​തൊ​രു ചെ​റി​യ ഭാ​ഗ​മാ​ണ് പ​ക്ഷേ അ​തൊ​രു ചെ​റി​യ സം​ഗ​തി​യ​ല്ല...

ഇ​നി​യെ​ങ്കി​ലും, ഈ ​നൂ​റ്റാ​ണ്ടി​ലെ​ങ്കി​ലും ഞാ​നും നി​ങ്ങ​ളും അ​ത് എ​ഴു​തി​യ​വ​രും അ​ത് ക​ണ്ട് ചി​രി​ച്ച​വ​രും മ​ന​സ്സി​ലാ​ക്ക​ണം ശ​രീ​രം ഒ​രു ത​മാ​ശ​യ​ല്ല അ​ത് ഒ​രു വ്യ​ക്തി​യു​ടെ സ്വ​ന്ത​മാ​ണ് അ​തി​ൽ നോ​ക്കി ചി​രി​ക്കാ​ൻ അ​തി​നെ ക​ളി​യാ​ക്കാ​ൻ​ന​മു​ക്ക് ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല.. ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മ​വി​ശ്വാ​സം ത​ല്ലി​ക്കൊ​ടു​ത്താ​ൻ ന​മു​ക്ക് ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല സു​ഹൃ​ത്തു​ക്ക​ളെ...
മ​ഞ്ജു കു​റി​ച്ചു.