നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലാണ് ചിത്രീകരണം നടക്കുന്നത്.
മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വിച്ചോണ്‍ കർമ്മം നിർവഹിച്ചു. തുടക്കമിട്ടത്. ഉയരെ എന്ന ചിത്രത്തിനു എസ് ക്യൂബ ഫിലിംസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപെടുന്നു.
ഇത്തരം സംഭവങ്ങളെ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്ര ത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്.
ജാനകി എന്ന കഥാപാത്രത്തെ നവ്യ നായരും ഉണ്ണിയെ സൈജു കുറുപ്പും അവതരിപ്പിക്കുന്നു. ജോണി ആന്റണി, കോട്ടയം നസീർ, നന്ദു, ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം കൈലാസ് മേനോൻ. ഛായാഗ്രഹണം ശ്യാംരാജ്.
നവ്യ നായർ-സൈജു കുറുപ്പ് ചിത്രം; ഷൂട്ടിംഗ് തുടങ്ങി
11:13 AM Nov 11, 2022 | Deepika.com