ഇനി ഇവിടെയും കൂട‍യേ വിരിയാനുള്ളു; 41ന്‍റെ ട്രെയിലർ എത്തി

10:14 AM Nov 03, 2019 | Deepika.com

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 41ലെ ട്രെയിലർ പുറത്തുവിട്ട. ബി​ജു മേ​നോ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. യുക്തിവാദിയായ ഒരാൾ ശബരിമലയ്ക്ക് പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.

സു​രേ​ഷ് കൃ​ഷ്ണ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജി. ​പ്ര​ജി​ത്ത്, ആ​ദ​ർ​ശ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നവംബർ എട്ടിന് ചിത്രം തീയറ്ററുകളിലെത്തും.