കാ​ത​ലി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി സൂ​ര്യ; ചി​ത്രം പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി

03:51 PM Nov 09, 2022 | Deepika.com

ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ത​ൽ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലെ​ത്തി ന‌​ട​ൻ സൂ​ര്യ. മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. സൂ​ര്യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം ന​ട​ൻ മ​മ്മൂ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കി​ട്ടു.



ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജ്യോ​തി​ക മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്രം കാ​ത​ലി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​ദ​ർ​ശ് സു​കു​മാ​ര​നും പോ​ൾ​സ​ൺ സ്‌​ക​റി​യ​യു​മാ​ണ്. റോ​ഷാ​ക്കി​ന് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് കാ​ത​ൽ. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫേ​റെ​ർ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.