ജ​യഹേ​ സിനിമയ്ക്ക് ആ​ദ്യം ന​ൽ​കി​യ​ത് മ​റ്റൊ​രു പേ​ര്; സം​വി​ധാ​യ​ക​ന്‍

03:38 PM Nov 09, 2022 | Deepika.com

ജ​യ ജ​യ ജ​യ ജ​യ ഹേ ​സി​നി​മ​യ്ക്ക് ആ​ദ്യ​മി​ടാ​നാ​യി എ​ഴു​തി​യ​ത് മ​റ്റൊ​രു പേ​രാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ വി​പി​ന്‍ ദാ​സ്. സൂ​പ്പ​ര്‍ ഹീ​റോ ജ​യ​ഭാ​ര​തി എ​ന്നാ​യി​രു​ന്നു ആ​ദ്യം ചി​ത്ര​ത്തി​ന്‍റെ പേ​രെ​ന്നും ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ അ​തു മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും വി​പി​ന്‍ പ​റ​യു​ന്നു.

സൂ​പ്പ​ര്‍ ഹീ​റോ ജ​യ​ഭാ​ര​തി ആ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ സി​നി​മ​യു​ടെ ആ​ദ്യ​ത്തെ പേ​ര്. എ​ന്നാ​ല്‍ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ന്ന​തി​നാ​ല്‍ പേ​ര് മാ​റ്റാ​ന്‍ ഞ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ങ്ങ​ള്‍ എ​ല്ലാ സ്ത്രീ​ക​ളും ത​ന്ന മി​ക​ച്ച പ്ര​തി​ക​ര​ണം ജ​യ​യെ ഒ​രു സൂ​പ്പ​ര്‍​ഹീ​റോ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ര്‍ ഹീ​റോ​ക​ള്‍ ഒ​രി​ക്ക​ലും സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​ത​ല്ല. അ​ത് സം​ഭ​വി​ക്കു​ന്ന​താ​ണ്. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. വി​പി​ന്‍ കു​റി​ച്ചു.