മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ ഒടിടിയിൽ റിലീസ് ചെയ്യുന്നു. സ്റ്റീഫൻ നെടുന്പള്ളിയായി ചിരഞ്ജീവിയെത്തിയ ചിത്രം നെറ്റ്ഫ്ലികിസിൽ നവംബർ 19ന് സ്ട്രീം ചെയ്യും.
തിയറ്ററിൽ വലിയ വിജയം കാണാതെ പോയ ചിത്രത്തിന് ഒടിടിയിൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്ഫാദറില് നയന്‍താരയാണ് എത്തിയത്.
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ലൂസിഫറിന്റെ തെലുങ്ക് "ഗോഡ്ഫാദർ' ഒടിടിയിൽ
03:20 PM Nov 09, 2022 | Deepika.com