ക്ലൈ​മാ​ക്സി​നു പി​ന്നി​ലു​ള്ള ക​ഷ്ട​പാ​ടു​ക​ൾ; ബ്ര​ഹ്മാ​സ്ത്ര മേ​ക്കിം​ഗ് വീ​ഡി​യോ

12:50 PM Nov 09, 2022 | Deepika.com

ര​ൺ​ബീ​ർ ക​പൂ​ർ ആ​ലി​യ ഭ​ട്ട് താ​ര​ജോ​ഡി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ബ്ര​ഹ്മാ​സ്ത്രയുടെ ഒന്നാം ഭാഗം. ബോ​ളി​വു​ഡ് സി​നി​മ​ക​ൾ പ​ല​തും പ​രാ​ജ​യ​ങ്ങ​ളി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ ബ്ര​ഹ്മാ​സ്ത്ര​യാ​യി​രു​ന്നു വി​ജ​യ​വു​മാ​യി എ​ത്തി​യ ചി​ത്രം. തി​യ​റ്റു​റ​ക​ളി​ൽ ഹി​റ്റ് സ​മ്മാ​നി​ച്ച ചി​ത്രം ഇ​പ്പോ​ൾ ഹോ​ട്ട് സ്റ്റാ​റി​ൽ സ്ട്രീ​മിം​ഗ് ന​ട​ത്തു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ക്കു​ന്ന ബി​ഹൈ​ൻ​ഡ് ദ് ​സീ​ന്‍ വീ​ഡി​യോ​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ലം മു​ഴു​വ​ൻ നീ​ല നി​റ​ത്തി​ലു​ള്ള മാ​റ്റ് വ​ച്ച് ഇ​ന്‍​ഡോ​റി​ലാ​ണ് ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹോ​ളി​വു​ഡി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.



ഇ​ന്ത്യ​ൻ പു​രാ​ണം ഇ​തി​വൃ​ത്ത​മാ​ക്കി​യെ​ടു​ത്ത ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് അ​യാ​ൻ മു​ഖ​ർ​ജി​യാ​ണ്. ആ​ക്ഷ​നും വി​ഷ്വ​ല്‍ എ​ഫ​ക്റ്റ്സി​നും വൈ​കാ​രി​ക​ത​യ്ക്കു​മൊ​ക്കെ പ്രാ​ധാ​ന്യ​മു​ള്ള 20 മി​നി​റ്റ് സീ​ക്വ​ന്‍​സ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ്. ഈ 20 ​മി​നി​റ്റി​ന് ഒ​രു ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് സി​നി​മ​യാ​യി ത​ന്നെ നി​ല്‍​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ന്‍ അ​യ​ന്‍ മു​ഖ​ര്‍​ജി പ​റ​യു​ന്നു.