വീ​ട് ജ​പ്തി​യു​ടെ വ​ക്കി​ൽ; ജീ​വി​ക്കാ​ൻ ലോ​ട്ട​റി വി​റ്റ് ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലെ ന​ടി

11:18 AM Nov 08, 2022 | Deepika.com

ഒ​ന്നു പോ ​സാ​റേ എ​ന്ന ഒ​റ്റ സം​ഭാ​ഷ​ണം മാ​ത്രം മ​തി ഈ ​ന​ടി​യെ ഓ​ര്‍​ക്കാ​ന്‍. ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന ചി​ത്ര​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​വി​ന്‍ പോ​ളി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ള്‍ മേ​രി എ​ന്ന ന​ടി പ​റ​ഞ്ഞ ​ഒ​റ്റ ഡ​യ​ലോ​ഗ് അ​ത്ര​യ്ക്ക് ഹി​റ്റാ​യി​രു​ന്നു. നാ​ണ​ത്തോ​ടെ​യു​ള്ള ആ ​ചി​രി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ന്ന് ആ ​ചി​രി​യ്ക്ക് മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. ഉ​പ​ജീ​വ​ന​ത്തി​നാ​യി അ​ഭി​ന​യ​ത്രി​യി​ല്‍ നി​ന്നും ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​രി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി മേ​രി. സി​നി​മ​ക​ള്‍ പി​ന്നീ​ട് അ​ധി​ക​മൊ​ന്നും തേ​ടി​വ​രാ​തി​രു​ന്ന​തി​നാ​ല്‍ മേ​രി ലോ​ട്ട​റി വി​ല്‍​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. കോ​വി​ഡ് തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും ക​ര​ക​യ​റാ​ന്‍ മ​റ്റു വ​ഴി​ക​ളൊ​ന്നും മേ​രി​ക്ക് മു​ന്നി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ചേ​ർ​ത്ത​ല അ​രൂ​ർ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മാ​ണ് മേ​രി ലോ​ട്ട​റി വി​ൽ​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പു​തി​യ വീ​ട് വ​യ്ക്കാ​നാ​യി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും മേ​രി ലോ​ൺ എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​യാ​യി​ല്ല കാ​ര്യ​ങ്ങ​ൾ. സി​നി​മ കു​റ​ഞ്ഞ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​പ്പോ​ൾ ജ​പ്തി നോ​ട്ടീ​സു​മെ​ത്തി. സി​നി​മാ​ക്കാ​രാ​രും ത​ന്നെ വി​ളി​ക്കു​ന്നി​ല്ല. എ​ന്തെ​ങ്കി​ലും വ​ഴി നോ​ക്ക​ണ്ടേ എ​ന്നോ​ർ​ത്ത് ലോ​ട്ട​റി വി​ൽ​ക്കു​ന്ന​ത്. മേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ന്നു.

ആ​ല​പ്പു​ഴ എ​ഴു​പു​ന്ന ചാ​ണി​യി​ൽ ല​ക്ഷം​വീ​ട് കോ​ള​നി വീ​ട്ടി​ലാ​ണ് മേ​രി താ​മ​സി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് ആ​ക്‌​ഷ​ൻ ഹീ​റോ ബി​ജു​വി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. മ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. ഒ​പ്പ​മു​ള്ള മ​ക​ന് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. രാ​വി​ലെ 6.30ന് ​വീ​ട്ടി​ൽ നി​ന്നി​റ​ങ്ങും. ഉ​ച്ച​വ​രെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പൊ​രി​വെ​യി​ല​ത്ത് ലോ​ട്ട​റി വി​ൽ​ക്കും. 300 രൂ​പ വ​രെ കി​ട്ടു​മെ​ന്ന് മേ​രി പ​റ​യു​ന്നു.