മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്ക് നവംബർ 11ന് ഒടിടിയിൽ റിലീസ് ചെയ്യും. ഹോട്ട് സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക. വിനയൻ സംവിധാനം ചെയ്ത് സിജു വിൽസൺ നായകനായ സൂപ്പർഹിറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ സ്രിടീമിംഗ് ആരംഭിച്ചു കഴിഞ്ഞു.
നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ഒരു ത്രില്ലറാണ്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
ഓണം റിലീസായി സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.
‘‘പത്തൊമ്പതാം നൂറ്റാണ്ട് ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം. ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തിയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും. ഒടിടിയിൽ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം.നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ.’’–വിനയൻ പറഞ്ഞു.
റോഷാക്ക് 11ന് ഒടിടിയിൽ; പത്തൊൻപതാം നൂറ്റാണ്ട് പ്രൈമിലെത്തി
09:38 AM Nov 08, 2022 | Deepika.com