സേ​നാ​പ​തി​യാ​യി ക​ൽ​ഹാ​സ​ൻ; ഇ​ന്ത്യ​ൻ 2 ഫ​സ്റ്റ് ലു​ക്ക്

12:19 PM Nov 07, 2022 | Deepika.com

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​റും ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ഇ​ന്ത്യ​ൻ 2വി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. സേ​നാ​പ​തി​യാ​യി എ​ത്തു​ന്ന ക​മ​ൽ​ഹാ​സ​ന്‍റെ ലു​ക്ക് ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി‌​ട്ടി​രി​ക്കു​ന്ന​ത്. ക​മ​ൽ​ഹാ​സ​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫ​സ്റ്റ് ലു​ക്ക് റി​ലീ​സ് ചെ​യ്ത​ത്.

കാ​ജ​ൽ അ​ഗ​ർ​വാ​ൾ ആ​ണ് ഇ​ന്ത്യ​ൻ 2വി​ല്‍ നാ​യി​ക. രാ​കു​ൽ പ്രീ​ത്, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രാ​ണ് മ​റ്റു​താ​ര​ങ്ങ​ൾ.അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന ഇ​ന്ത്യ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ക​മ​ല്‍​ഹാ​സ​ന്‍ ത​ക​ര്‍​ത്ത​ഭി​ന​യി​ച്ച 'ഇ​ന്ത്യ​ന്‍' 1996ലാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ചി​ത്ര​ത്തി​ല്‍ ഇ​ര​ട്ട​വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച ക​മ​ല്‍​ഹാ​സ​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

‘ഇ​ന്ത്യ​ൻ’ സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് രം​ഗം ആ ​സി​നി​മ​യ്ക്ക് ഒ​രു തു​ട​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. 200 കോ​ടി​യാ​ണ് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ബ​ജ​റ്റ്. ലൈ​ക പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.