അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന കമലയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ആനന്ദ് മധുസൂദനൻ വരികളൊരുക്കി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മിഥുൻ ജയരാജ് ആണ്. ത്രില്ലർ ഗണത്തിലൊരുങ്ങുന്ന സിനിമ 36 മണിക്കൂറിനിടെ നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്.
സഫർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അജു അവതരിപ്പിക്കുന്നത്. രുഹാനി ശർമ, അനൂപ് മേനോൻ, ബിജു സോപാനം എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
എന്തേ മുല്ലേ....കമലയിലെ ആദ്യ ഗാനം എത്തി
10:40 AM Nov 02, 2019 | Deepika.com