ട്വ​ന്‍റി 20 ഫൈ​ന​ൽ വേ​ദി​യി​ൽ സം​ഗീ​ത​വി​രു​ന്നൊ​രു​ക്കാ​ൻ മ​ല‌​യാ​ളി പെ​ൺ​കു​ട്ടി

10:40 AM Nov 05, 2022 | Deepika.com

ന​വം​ബ​ർ 13ന് ​ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​ത വേ​ദി​യി​ൽ ഗാ​നം ആ​ല​പി​ക്കാ​ൻ മ​ല​യാ​ളി ഗാ​യി​ക ജാ​ന​കി ഈ​ശ്വ​ർ. ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ.

മ​ത്സ​ര​ത്തി​നു മു​മ്പ് ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​ശ​സ്ത റോ​ക്ക് ബാ​ൻ​ഡ് ആ​യ ഐ​സ്ഹൗ​സി​ന്‍റെ സം​ഗീ​ത​പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് 13കാ​രി​യാ​യ ജാ​ന​കി ഗാ​ന​മാ​ല​പി​ക്കു​ന്ന​ത്.
ദ് ​വോ​യ്സ് ഓ​ഫ് ഓ​സ്ട്രേ​ലി​യ എ​ന്ന ലോ​ക​പ്ര​ശ​സ്ത സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് ജാ​ന​കി ഈ​ശ്വ​ർ.



ദ് ​വോ​യ്‌​സ് ഷോ​യു​ടെ പ​ത്താം സീ​സ​ണി​ലാ​യി​രു​ന്നു ജാ​ന​കി മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ത്സ​രാ​ർ​ഥി​യും ആ​ദ്യ ഇ​ന്ത്യ​ന്‍ വം​ശ​ജ​യു​മാ​യി​രു​ന്നു ജാ​ന​കി.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി​ക​ളാ​യ അ​നൂ​പ് ദി​വാ​ക​ര​ൻ​റെ​യും ദി​വ്യ​യു​ടെ​യും മ​ക​ളാ​ണ് ജാ​ന​കി. റി​യാ​ലി​റ്റി ഷോ ​താ​രം അ​രു​ൺ ഗോ​പ​ന്‍റെ ജ്യേ​ഷ്ഠ​നാ​ണ് അ​നൂ​പ്.