നിർമാതാവ് വിശാഖിന്റെ വിവാഹവിരുന്ന് ആഘോഷമാക്കുന്നതിനിടയിൽ എല്ലാവരും കാത്തിരുന്ന ഒരു മുഖമായിരുന്നു പ്രണവ് മോഹൻലാലിന്റേത്. മോഹൻലാലും ഭാര്യയും എത്തിയപ്പോഴും ഏവരും തിരഞ്ഞ മുഖവും പ്രണവിന്റേതാണ്.
ഹൃദയം അണിയറപ്രവർത്തകർ വിവാഹവേദി ആഘോഷമാക്കിയപ്പോഴും പ്രണവ് എവിടെയെന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസിൽ ഉയർന്നത്. ഒടുവിൽ അതിന് മറുപടിയുമായി വിശാഖ് തന്നെയെത്തി.
പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. തായ്ലാൻഡിൽ നിന്നും അതിൽ പങ്കെടുക്കാനായി മാത്രം അദ്ദേഹം വന്നു. അന്നു പറഞ്ഞിരുന്നു ഈയൊരു വർഷം മുഴുവൻ യാത്രയ്ക്കായി മാറ്റി വച്ചിരിക്കുകയാണെന്ന്. അടുത്ത വർഷം അഭിനയത്തിനായി തയ്യാറെടുക്കുകയാണെന്നും പ്രണവ് പറഞ്ഞതായി വിശാഖ് ഓർത്തെടുത്തു. അതേസമയം മോഹൻലാലും ശ്രീനിവാസും ഒന്നിച്ചിരുന്നു തന്റെ വിവാഹമൂഹൂർത്തത്തിൽ സാക്ഷിയായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിശാഖ് കൂട്ടിചേർത്തു.
എവിടെ പ്രണവ് എവിടെ? ആരാധകർക്ക് മറുപടിയുമായി വിശാഖ്
10:18 AM Nov 04, 2022 | Deepika.com