ഊ​ർ​ജ​സ്വ​ല​നാ​യി ശ്രീ​നി​വാ​സ​ൻ;​അ​ച്ഛ​ന്‍റെ കൈ​പി​ടി​ച്ച് വി​നീ​തും; വീ​ഡി​യോ

09:38 AM Nov 04, 2022 | Deepika.com

നാ​ളു​ക​ൾ​ക്കു ശേ​ഷം വീ​ണ്ടും പ​ഴ​യ ഊ​ർ​ജ​സ്വ​ല​ത​യോ​ടും ക​ളി​ചി​രി​യോ​ടും വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ ശ്രീ​നി​വാ​സ​നി​ലേ​ക്കാ​യി​രു​ന്നു എ​ല്ലാ ക്യാ​മ​റ​ക്ക​ണ്ണു​ക​ളും പോ​യ​ത്. നി​ർ​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ താ​രം എ​ല്ലാ​വ​രു​മാ‌​യി സൗ​ഹൃ​ദം പ​ങ്കി​ട്ടു.



ഭാ​ര്യ വി​മ​ല​ക്കും മ​ക​ൻ വി​നീ​തി​നു​മൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​ത്. വി​വാ​ഹ​സ​ദ​സി​ന്‍റെ മു​ൻ​നി​ര​യി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ദ്ദേ​ഹം ഇ​രു​ന്നു. നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​റി​നും മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം ന​ർ​മം പ​ങ്കി​ട്ട് ചി​രി​ച്ചു​ല്ല​സി​ക്കു​ന്ന ശ്രീനിവാസന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.



ചി​രി​ച്ച മു​ഖ​ത്തോ‌​ടെ അ​വ​ശ​ത​ക​ളെ മ​റ​ന്നു​ള്ള ശ്രീ​നി​വാ​സ​ന്‍റെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു വി​വാ​ഹ​വേ​ദി​യി​ൽ ഏ​റ്റ​വും സു​ന്ദ​ര​മാ​യി തോ​ന്നി​യ​ത്. ശേ​ഷം ദ​ന്പ​തി​ക​ൾ​ക്കൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലെ​ത്തി ചി​ത്ര​വു​മെ​ടു​ത്താ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.